എയർബസ് ഇന്ത്യയിൽ 5000 കോടി മുതൽമുടക്കാൻ ഒരുങ്ങുന്നു

Posted on: March 15, 2016

Airbus-BizLab-Big

ന്യൂഡൽഹി : എയർബസ് ഗ്രൂപ്പ് ഇന്ത്യയിൽ 5000 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. പ്രതിരോധമേഖലയിൽ 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതിയുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം. മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകളുടെ നിർമാണത്തിന് ടാറ്റാ ഗ്രൂപ്പുമായി ധാരണയിലെത്തിയിട്ടുണ്ട്.

എയർബസ് ഹെലികോപ്ടറുകളുടെ ഫൈനൽ അസംബ്ലി ലൈൻ പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനും കമ്പനി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു വഴി 10,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാൻ കഴിയുന്നതെന്ന് എയർബസ് ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പിയറി ഡി ബൗസെറ്റ് പറഞ്ഞു.