നേപ്പാളിന് സഹായവുമായി അസ്റ്റർ ഡി എം ഫൗണ്ടേഷൻ

Posted on: July 2, 2015

Aster-DM-Nepal-Fund-handoveദുബായ് : അസ്റ്റർ ഡി.എം ഫൗണ്ടേഷൻ നേപ്പാൾ ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ടവർക്ക്  500 വീടുകൾ നിർച്ചുനൽകാൻ 1.4 മില്യൺ യുഎഇ ദിർഹംസ് (40 ദശലക്ഷം നേപ്പാൾ രൂപ) നേപ്പാൾ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ യുഎഇ യിലെ നേപ്പാൾ അംബാസഡർ ധനൻജയ് ഝയ്ക്ക് തുക കൈമാറി.

നേപ്പാളിനുവേണ്ടി അസ്റ്റർ ഡി.എം ഫൗണ്ടേഷൻ 1.4 മില്യൺ യു എ ഇ ദിർഹംസ് വിനിയോഗിക്കുമെന്നും ചടങ്ങിൽ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. നേപ്പാൾ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ മുന്നോട്ടു കടന്നുവന്ന ഓരോ അസ്റ്റർ ജീവനക്കാരെയും ഡോ. ആസാദ് മൂപ്പൻ അഭിനന്ദിച്ചു.

ദുരിതബധിതർക്ക് വേഗത്തിൽ പുനരധിവാസ നടപടികൾ ചെയ്തുകൊടുക്കുമെന്നും ധനസഹായം സ്വീകരിച്ച് യുഎഇയിലെ നേപ്പാൾ അംബാസഡറായ ധനൻജയ് ഝ പറഞ്ഞു. ഇത്തരമൊരു അവസരത്തിൽ നേപ്പാളിനോപ്പം നിൽക്കാനുള്ള മനസിനും അദ്ദേഹം നന്ദി അറിയിച്ചു. അസ്റ്റർ ഡി. എം. ഹെൽത്ത്‌കെയർ ജീവനക്കാരനും നേപ്പാൾ സ്വദേശിയുമായ ദുഖുൽ രാജും ചടങ്ങിൽ സംസാരിച്ചു. ഭൂകമ്പത്തിൽ തകർന്ന തനിക്കും തന്റെ കുടുംബത്തിനും അസ്റ്റർ കുടുംബവും നൽകിയ സഹായങ്ങൾക്ക് ദുഖുൽ രാജ് നന്ദി അർപ്പിച്ചു.