ക്രിസ്‌ലർ മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു

Posted on: July 2, 2015

Jeep-Grand-Cherokee-Big

മുംബൈ : യുഎസ് ഓട്ടോമൊബൈൽ കമ്പനിയായ ക്രിസ്‌ലർ മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇപ്പോൾ അമേരിക്ക സന്ദർശിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ക്രിസ്‌ലർ മാനേജ്‌മെന്റുമായി ചർച്ചനടത്തും.

ഔറംഗബാദ് ജില്ലയിലെ രഞ്ജൻഗാവിൽ 1750 കോടി രൂപ മുടക്കി പ്ലാന്റ് സ്ഥാപിക്കാനാണ് ക്രിസ്‌ലർ ലക്ഷ്യമിടുന്നത്. ആറ് വർഷത്തിനുള്ളിൽ 3,500 കോടി രൂപയും മുതൽമുടക്കും. ഗ്രാൻഡ് ചെറോക്കിയായിരിക്കും ആദ്യം പുറത്തിറക്കുന്നത്.