ബോംബെ ഡൈയിംഗ് ടെക്‌സ്‌റ്റൈൽ പ്രോസസിംഗ് യൂണിറ്റ് വില്പന നടത്തി

Posted on: May 27, 2015

Bombay-Dyeing-Showroom-Big

ചെന്നൈ : ബോംബെ ഡൈയിംഗ് ടെക്‌സ്‌റ്റൈൽ പ്രോസസിംഗ് യൂണിറ്റ് വില്പന നടത്തി. മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ഡൽഹി ആസ്ഥാനമായുള്ള ഒയാസിസ് പ്രോകോൺ ആണ് പ്രോസസിംഗ് യൂണിറ്റ് 230 കോടി രൂപയ്ക്ക് വാങ്ങിയത്.

വില്പന കരാർ പ്രകാരം അടുത്ത അഞ്ചു വർഷത്തേക്ക് നേരിട്ടോ അല്ലാതെയോ ബെഡ് ലിനനോ, ബെഡ് ലിനൻ തുണത്തരങ്ങളോ ബോംബെ ഡൈയിംഗിന് യുഎസ് വിപണിയിൽ വിൽക്കാനാകില്ല. കടബാധ്യതകൾ കുറയ്ക്കാനാണ് വില്പനയെന്ന് ബോംബെ ഡൈയിംഗ് സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.