ടോപ് രാമനും വിപണിയിൽ നിന്നു പിൻവലിച്ചു

Posted on: June 29, 2015

Top-Ramen-Big

ന്യൂഡൽഹി : മാഗി നൂഡിൽസിന് പിന്നാലെ ഇന്തോ നിസിന്റെ ഇൻസ്റ്റന്റ് നൂഡിൽ ബ്രാൻഡായ ടോപ് രാമനും വിപണിയിൽ നിന്നു പിൻവലിച്ചു. അനുവദനീയമായതിൽ കൂടുതൽ ലെഡിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ അഥോറിട്ടി(എഫ്എസ്എസ്എഐ) ടോപ് രാമൻ പിൻവലിക്കാൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ സംസ്ഥാനങ്ങൾ ടോപ് രാമൻ സാമ്പിളുകൾ പരിശോധിച്ചുവരികയായിരുന്നു. എന്നാൽ രണ്ട് സാമ്പിൾ പരിശോധനയിൽ മാത്രമാണ് നേരിയതോതിൽ ലെഡിന്റെ അംശം കണ്ടെത്തിയതെന്ന് ഇന്തോ നിസിൻ ഫുഡ്‌സ് മാനേജിംഗ് ഡയറക്ടർ ഗൗതം ശർമ്മ പറഞ്ഞു.