ബാബ രാംദേവ് നൂഡിൽസ് വിപണിയിലേക്ക്

Posted on: October 3, 2015

Baba-Ramdev-Big

ന്യൂഡൽഹി : യോഗ ഗുരു ബാബ രാംദേവ് നൂഡിൽസ് നിർമാണത്തിലേക്ക് തിരിയുന്നു.  ആദ്യ ഉത്പന്നമായ വെജിറ്റബിൾ ആട്ട നൂഡിൽസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വിപണിയിലെത്തും. നെസ്‌ലെയുടെ മാഗിയേക്കാൾ കുറഞ്ഞ വിലയിലാകും പതഞ്ജലി ആയുർവേദ് ലിമിറ്റഡ് ആട്ട നൂഡിൽസ് അവതരിപ്പിക്കുന്നത്. ആവശ്യമായ എല്ലാ അനുമതികളും ഉത്പന്നത്തിന് ലഭിച്ചതായി പതഞ്ജലി വൃത്തങ്ങൾ വെളിപ്പെടുത്തി.

പതഞ്ജലി വെജ് ആട്ട നൂഡിൽസ് 70 ഗ്രാം പാക്കിന് 15 രൂപയായിരിക്കും പ്രാരംഭ വില. മാഗി വെജിറ്റബിൾ ആട്ട നൂഡിൽസ് 80 ഗ്രാം പാക്കിന് 25 രൂപയായിരുന്നു ചില്ലറ വില്പന വില്. വെജിറ്റബിൾ ആട്ട നൂഡിൽസ് തങ്ങളുടെ ഉത്പന്ന ശ്രേണിയിലെ ഫ്‌ലാഗ്ഷിപ്പ് ബ്രാൻഡ് ആവുമെന്ന പ്രതീക്ഷയിലാണ് പതഞ്ജലി. 1997 ൽ ചെറിയൊരു ഫാർമസിയായി ആരംഭിച്ച പതഞ്ജലി  2014-15 ൽ 2,500 കോടി രൂപയുടെ വിറ്റുവരവ് നേടി. നടപ്പുവർഷം 5,000-6,000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.