ബീഹാർ 11 നൂഡിൽസ് ബ്രാൻഡുകൾ നിരോധിച്ചു

Posted on: August 1, 2015

Maggi-Noodles-productline-B

പാറ്റ്‌ന : മാഗിക്കു പിന്നാലെ ബീഹാർ ഗവൺമെന്റ് 11 ഇൻസ്റ്റന്റ് നൂഡിൽസ് ബ്രാൻഡുകൾ നിരോധിച്ചു. ലാബ് പരിശോധനയിൽ മോണോസോഡിയം ഗ്ലുട്ടമേറ്റിന്റെ (എംഎസ്ജി) അംശം കണ്ടെത്തിയതിനെ തുടർന്നാണ് ബീഹാർ ഫുഡ് സേഫ്ടി കമ്മീഷണർ നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ ഒന്നാം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഒരു ബ്രാൻഡിൽ അനുവദനീയമായതിൽ കൂടുതൽ എംഎസ്ജിയുടെ അംശം കണ്ടെത്തി. ഇവയുടെ വില്പന, പരസ്യം, സംഭരണം എന്നിവയും വിലക്കിയിട്ടുണ്ട്.