ധനലക്ഷ്മി ബാങ്കിന് ഉത്സവകാല ശാഖ

Posted on: November 24, 2013

DhanLaxmi-Bankശബരിമല തീർഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ധനലക്ഷ്മി ബാങ്കിന്റെ ഉത്സവകാല ശാഖ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പി. ഗോവിന്ദൻനായർ, ബോർഡ് അംഗം സുഭാഷ് വാസു, ദേവസ്വം ബോർഡ് കമ്മീഷണർ വേണുഗോപാൽ, ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ പി.ജി. ജയകുമാർ, ജനറൽ മാനേജർ പി. മണികണ്ഠൻ, ഡപ്യൂട്ടി ജനറൽ മാനേജർ എം. മുരളീധരൻ എന്നിവർ പങ്കെടുത്തു. പ്രവാസി വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ മുഖ്യ ഓഹരി ഉടമയുമായ ഡോ. രവിപിള്ള സന്നിഹിതരായിരുന്നു.

സന്നിധാനത്തും പമ്പയിലും പണമിടപാടുകൾക്ക് എടിഎം സൗകര്യങ്ങൾ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സംഭാവനകൾക്കായി പേയ്‌മെന്റ് ഗേറ്റ്‌വേ, പോയിന്റ് ഓഫ് സെയിൽ സൗകര്യങ്ങൾക്കു പുറമെ ബാങ്കിന്റെ ശാഖകൾ വഴി അപ്പം, അരവണ, നെയ്യഭിഷേക കൂപ്പണുകളും വിതരണം ചെയ്യുന്നുണ്ട്. ഈ സംവിധാനം ഉപയോഗിക്കുന്നവർക്ക് സന്നിധാനത്തുള്ള പ്രത്യേക കൗണ്ടർ വഴി അതിവേഗം പ്രസാദം വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

TAGS: Dhanlaxmi Bank |