ഓഫറുകളുമായി സംസംഗ് ബ്ലൂ ഫെസ്റ്റ്

Posted on: June 21, 2015

Samsung-Logo-big

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ ബ്രാൻഡ് റീട്ടെയ്ൽ ശൃംഖലയായി മാറിയതിന്റെ സന്തോഷം സാംസംഗ് ഇലക്ട്രോണിക്‌സ് ഉപഭോക്താക്കളുമായി പങ്കുവെയ്ക്കാൻ തീരുമാനിച്ചു. 2,100 റീട്ടെയ്ൽ സ്റ്റോറുകളാണ് സംസംഗ് ശൃംഖലയിലുള്ളത്. ഉപഭോക്താക്കൾക്ക് വമ്പിച്ച ഓഫറുകളുമായി ജൂൺ 28 വരെ ദീർഘിക്കുന്ന സംസംഗ് ബ്ലൂ ഫെസ്റ്റ് ആരംഭിച്ചു.

ടിവി, എസി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് അവൻ എന്നിവ ഉൾപ്പെടെ നൂറിലധികം വരുന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് 15 ശതമാനം വരെ വിലക്കിഴിവ് ബ്ലൂ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും. കൂടാതെ ഏഴ് സംസംഗ് സ്മാർട്ട് ഫോൺ മോഡലുകൾക്ക് ഒരു വർഷത്തേക്ക് ഡിവൈസ് കെയർ സംരക്ഷണവും ലഭിക്കും.

ഇന്ത്യയിൽ 20 വർഷം പൂർത്തിയാക്കുന്ന സംസംഗ് ഇലക്‌ട്രോണിക്‌സിന് 3 റിസർച്ച് ലാബുകളും 2 നിർമാണശാലകളും 45,000 ത്തിലധികം ജീവനക്കാരും ഇന്ത്യയിലുണ്ട്.