ലെനോവ 10 ലക്ഷം 4ജി സ്മാർട്ട്‌ഫോണുകൾ വിറ്റഴിച്ചു

Posted on: June 20, 2015

Lenovo-4G-smartphones-Big

ബംഗലുരു : ലെനോവ നടപ്പുവർഷം ജൂൺ വരെ 10 ലക്ഷം 4ജി സ്മാർട്ട്‌ഫോണുകൾ ഫ്‌ലിപ്കാർട്ടിലൂടെ വില്പന നടത്തി. എ 6000, എ 6000 പ്ലസ്, എ 7000 എന്നിവയാണ് ലെനോവയുടെ 4ജി സ്മാർട്ട്‌ഫോണുകൾ ലെനോവയുടെ 4ജി സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിക്ക് അനുയോജ്യമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ലെനോവ അവകാശപ്പെട്ടു.

സിഎംആർ ഇന്ത്യയുടെ ത്രൈമാസ റിപ്പോർട്ട് പ്രകാരം 4ജി എൽടിഇ സ്മാർട്ട്‌ഫോണുകളുടെ വില്പനയിൽ 108 ശതമാനമാണ് വളർച്ച. ജനുവരി – മാർച്ച് ക്വാർട്ടറിൽ മാത്രം 22 ലക്ഷം 4ജി സ്മാർട്ട്‌ഫോണുകൾ വിറ്റഴിച്ചിട്ടുണ്ട്.