ലെനോവോ എ6000 +

Posted on: April 28, 2015

Lenovo-A6000-Plus-Big

കൊച്ചി : ലെനോവോയുടെ എ6000 പ്ലസ് സ്മാർട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4ജി സ്മാർട്ട് ഫോണുകളിൽ ഏറ്റവും മൂല്യവത്തായ ഈ ഫോൺ നൽകുന്നത് സമൃദ്ധമായ ഉപഭോക്താനുഭവമാണ്. മികച്ച ഫീച്ചറുകൾ, മൾട്ടിമീഡിയ പെർഫോമൻസ്, കാര്യക്ഷമതയാർന്ന ബാറ്ററി എന്നിവ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പര്യാപ്തമാണ്.

2 ജിബി മെമ്മറിയും 16 ജിബി സ്റ്റോറേജ്, എഫ്ഡിഡി 1800 മെഗാഹെട്‌സ് ബാൻഡ് 3, ടിഡിഡി 2300 മെഗാഹെർട്‌സ് ബാൻഡ് 40, എൽടിഇ ബാൻഡുകൾ എന്നിവയെല്ലാം പുതിയ ഫോണിനെ വ്യത്യസ്തമാക്കുന്നു. 12.7 സെന്റിമീറ്റർ (5) എച്ച്ഡി (1280ഃ720) ഐപിഎസ് പാനൽ സ്‌ക്രീനിന്റെ മികവുറ്റ വ്യൂവിങ് ആംഗിളുകളും സമൃദ്ധവും സൂക്ഷ്മവുമായ കളർ പ്രൊഡക്ഷനും എടുത്തു പറയേണ്ടവയാണ്. 8.2 എംഎം മാത്രം കനവും 128 ഗ്രാം മാത്രം തൂക്കവുമുള്ള ഈ ഫോൺ കൈകാര്യം ചെയ്യാൻ വളരെ സൗകര്യപ്രദമാണ്.

2300 എംഎഎച്ച് ബാറ്ററിയുടെ പിൻബലത്തിൽ ഒറ്റ റീച്ചാർജിൽ ദിവസം മുഴുവൻ നിലനിൽക്കാൻ എ6000 പ്ലസിന് കഴിയും. ഡോൾബി ഡിജിറ്റൽ പ്ലസ് ഡ്യുവൽ സ്പീക്കറുകൾ നൽകുന്നത് അനുപമമായ മൾട്ടിമീഡിയ അനുഭവം. ആൻഡ്രോയിഡ് കിറ്റ്കാറ്റ് 4.4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം.

എ6000ന് ഉപഭോക്താക്കളിൽ നിന്നും ലഭിച്ച വലിയ പ്രതികരണമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ ഫോൺ അവതരിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ലെനോവോ ഇന്ത്യ സ്മാർട്ട് ഫോൺസ് വിഭാഗം ഡയറക്ടർ സുധിൻ മാഥുർ പറഞ്ഞു. ഉന്നതമായ സാങ്കേതികവിദ്യയും ഫീച്ചറുകളുമുള്ള എ6000 പ്ലസ് തികച്ചും മൂല്യവത്തായ സ്മാർട്ട്‌ഫോണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7499 രൂപയാണ് ലെനോവോ എ6000 പ്ലസിന്റെ വില. ഫ്‌ലിപ്കാർട്ടിൽ മാത്രമേ ലഭ്യമാകൂ.