റിലയൻസ് ജിയോ 4ജി ഡിസംബറിൽ

Posted on: June 12, 2015

Reliance-Jio-Infocomm-Logo-

മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം 4ജി സേവനം ഡിസംബറിൽ അവതരിപ്പിക്കും. പ്രതിമാസം 300-500 രൂപ നിരക്കിൽ വോയ്‌സ്, ഡാറ്റ് സേവനങ്ങൾ നൽകാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 29 സംസ്ഥാനങ്ങളിലെ 18,000 നഗരങ്ങളിൽ ജിയോ ഇൻഫോകോമിന് സാന്നിധ്യമുണ്ട്.

ജനസംഖ്യയുടെ 80 ശതമാനത്തോളം പേർ ഈ വർഷം അവസാനത്തോടെ 4ജിയുടെ പരിധിയിലാകും. മൂന്ന് വർഷത്തിനുള്ളിൽ 100 ശതമാനം പേരും 4ജി ലഭ്യമാകും. 250,000 റൂട്ട് കിലോമീറ്റർ ഫൈബർ ഓപ്ടിക് ശൃംഖലയാണ് സ്ഥാപിക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ പറഞ്ഞു.