ലെനോവോ എ 7000

Posted on: April 8, 2015

Lenovo-A7000-Big

ലെനോവോയുടെ ഏറ്റവും പുതിയ 4ജി സ്മാർട്ട്‌ഫോൺ എ 7000 വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട് ഫോണിന് ശക്തി പകരുന്നത് 64 ബിറ്റ് 1.5 ജിജ ഹെട്‌സ് ഒക്ട – കോർ മീഡിയടെക് പ്രോസസറും 2 ജിബി ഡിഡിആർ3 റാമുമാണ്. 8 ജിബി റോം (32 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാവുന്നത്).

സുഗമമായ ഗെയിമിംഗ്, മൾട്ടി മീഡിയ അനുഭവം, ലാഗില്ലാതെയുള്ള മൾട്ടി ടാസ്‌കിങ്ങ് തുടങ്ങിയവ ഇതിൽ സാധ്യമാകും. 13.97 (5.5) സെന്റിമീറ്റർ എച്ച്ഡി ഡിസ്‌പ്ലേ, അൾട്രാ വൈഡ് വ്യൂവിങ്ങ് ആംഗിളുകൾ എന്നിവ വ്യക്തതയും കൃത്യതയാർന്ന നിറവിന്യാസവും ഉറപ്പാക്കുന്നു.

പുതിയ ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയുടെ പിൻബലത്തിൽ മൂവിങ്ങ് ഓഡിയോ ടെക്‌നോളജിയോടെ അതുല്യമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണ് എ 7000. മികച്ച ബാറ്ററി ദിവസം മുഴുവനും ഇത് കണക്ടിവിറ്റി ഉറപ്പാക്കുന്നു. 2900 എംഎഎച്ച് ബാറ്ററിയും ഒപ്റ്റിമൈസേഷൻ ഫീച്ചറുകളും ഫോണിന്റെ 64 ബിറ്റ് ഒക്ടകോർ പ്രോസസറിന് ഊർജം പകരുന്നു. 7.9 എംഎം മാത്രമാണ് എ 7000ന്റെ കനം. തൂക്കം. 140 ഗ്രാം മാത്രവും.

സുഗമവും കാര്യക്ഷമതയാർന്നതുമായ പ്രകടനം കാഴ്ച വയ്ക്കുന്ന എ 7000 യുഎസ്ബി-ഒടിജി പിന്തുണയുള്ള സ്മാർട്ട്‌ഫോണാണ്. യു എസ് ബി ഡ്രൈവ് കണക്ട് ചെയ്യാനും മറ്റു ഫോണുകൾ ചാർജ് ചെയ്യാനും ഇത് പര്യാപ്തമാക്കുന്നു. ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഈ ഡ്യുവൽ സിം സ്മാർട്ട് ഫോണിന് എട്ട് എംപി ഓട്ടോഫോക്കസ് റിയർ ക്യാമറയും ഡ്യുവൽടോൺ ഫ്‌ലാഷും 5 എംപി ഫിക്‌സഡ് ഫോക്കസ് സെൽഫി ക്യാമറയുമുണ്ട്. ഫ്‌ലിപ്കാർട്ടിൽ ഏപ്രിൽ 15 നാണ് ആദ്യവിൽപ്പന. 8,999 രൂപയാണ് വില.

ഏറ്റവും ഉന്നതമായ സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ലെനോവോ പ്രതിജ്ഞാബദ്ധമാണെന്ന് ലെനോവോ ഇന്ത്യയുടെ സ്മാർട്ട്‌ഫോൺസ് വിഭാഗം ഡയറക്ടർ സുധിൻ മാഥുർ പറഞ്ഞു. വിശ്വസിക്കാനാവാത്ത വിലയിൽ പ്രവർത്തനക്ഷമതയിലും സവിശേഷതകളിലും ഏറ്റവും മൂല്യവത്തായ സ്മാർട്ട്‌ഫോണാണ് എ 7000. ട്രെൻഡിയും കരുത്താർന്നതും ഭാവിയിലേക്കുള്ളതുമായ ഫോൺ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.