യോഗയുടെ കഥ ഡിസ്‌കവറി ചാനലിൽ

Posted on: June 19, 2015

Discovery-Channel-big

കൊച്ചി : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഡിസ്‌കവറി ചാനലിൽ ജൂൺ 20 ശനിയാഴ്ചയും 21 ഞായറാഴ്ചയും രാത്രി 9 മണിക്ക് സ്റ്റോറി ഓഫ് യോഗ എന്ന പ്രത്യേക പരിപാടി അവതരിപ്പിക്കും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ യോഗയുടെ തുടക്കം, ആത്മീയത, സാംസ്‌ക്കാരികത എന്നിവയും ആധുനിക സമൂഹത്തിലെ സ്ഥാനവും പ്രതിപാദിക്കുന്നു.

വിവിധ യോഗ സമ്പ്രദായങ്ങൾ മനസ്സിലാക്കുവാൻ പൂനെയിലെ ഐയങ്കാർ സ്‌കൂൾ, മുൻഗേറിലെ ബീഹാർ സ്‌കൂൾ, പോണ്ടിച്ചേരിയിലെ ഇന്റേണൽ യോഗ, റിഷികേഷിലെ ശിവാനന്ദ ആശ്രമം എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ആധുനീക യോഗ ഗുരുക്കന്മാരായ ശ്രീ ശ്രീ രവി ശങ്കർ, ഭരത് താക്കൂർ, ബാബാ രാംദേവ് ബോളിവുഡ് താരങ്ങൾ അനിൽ കപൂർ, ശിൽപാ ഷെട്ടി എന്നിവർ യോഗയുടെ ആഗോള പ്രാധാന്യം വിവരിക്കുന്നു.