മൈക്രോസോഫ്റ്റ് സ്‌നാപ്ഡീലിൽ ഓൺലൈൻ സ്‌റ്റോർ തുറന്നു

Posted on: June 18, 2015

Snapdeal-homepage-big

ന്യൂഡൽഹി : മൈക്രോസോഫ്റ്റ് സ്‌നാപ്ഡീലിൽ ബ്രാൻഡഡ് ഓൺലൈൻ സ്‌റ്റോർ തുറന്നു. മൈക്രോസോഫ്റ്റിന്റെ മൊബൈൽഫോണുകൾ, ടാബ്‌ലറ്റുകൾ, പേഴ്‌സണൽ കംപ്യൂട്ടർ, സോഫ്റ്റ്‌വേർ എന്നിവ ഓൺലൈൻ സ്‌റ്റോറിൽ ലഭ്യമാകും.

സ്‌നാപ്ഡീൽ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌റ്റോറിലെ പ്രോഡക്ട് സെലക്ഷൻ, പ്രമോഷൻസ്, ലോഞ്ചിംഗ് എന്നിവ മൈക്രോസോഫ്റ്റ് നിയന്ത്രിക്കും. ഇടപാടുകാർ ധാരാളമായി ഓൺലൈനിലേക്ക് തിരിയുന്ന സാഹചര്യത്തിലാണ് ബ്രാൻഡഡ് സ്‌റ്റോർ എന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ഡയറക്ടർ ഷാർലിൻ തയ്യിൽ പറഞ്ഞു.