മാഗി ഭക്ഷ്യയോഗ്യമാണെന്ന് നെസ്‌ലെ ഗ്രൂപ്പ് സിഇഒ പോൾ ബൾക്കി

Posted on: June 5, 2015

Nestle-Paul-Bulcke-big

മുംബൈ : മാഗി നൂഡിൽസ് ലോകത്ത് എല്ലായിടത്തും ഒരു പോലെ സുരക്ഷിതമാണെന്ന് നെസ്‌ലെ ഗ്രൂപ്പ് സിഇഒ പോൾ ബൾക്കി പറഞ്ഞു. ആയിരത്തിലേറെ സാംപിളുകൾ നെസ്‌ലെ സ്വന്തം നിലയ്ക്ക് പരിശോധിച്ചു. ഇവയിൽ ലെഡിന്റെ അംശം കണ്ടെത്തിയിട്ടില്ല.

മാഗിയുടെ ഉത്പാദന വേളയിൽ എംഎസ്ജി ചേർക്കുന്നില്ല. അതേസമയം മറ്റു ചേരുവകളിൽ ചിലപ്പോൾ എംഎസ്ജിയുടെ അംശം കണ്ടേക്കാം. ഗുണമേന്മ ബോധ്യപ്പെടുത്തി തിരിച്ചുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.