സ്വർണക്കടത്ത് ജിദ്ദയിൽ എയർഇന്ത്യ ജീവനക്കാരൻ പിടിയിലായി

Posted on: June 5, 2015

Air-India-Airbus-A320-Big

ജിദ്ദ : സ്വർണക്കള്ളകടത്തിന് ഒരുങ്ങിയ എയർ ഇന്ത്യ ജീവനക്കാരൻ ജിദ്ദയിൽ സൗദി പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്താവളത്തിലെ കാബിൻ ക്രുവാണ് പിടിയിലായത്. ഇയാൾ ഉൾപ്പടെ 12 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

തുടർന്ന് മറ്റ് 11 പേരുമായി വിമാനം സർവീസ് നടത്തി. സംഭവം സ്ഥിരീകരിച്ച എയർഇന്ത്യ വിശദാംശങ്ങൾ ലഭ്യമായാലുടൻ ഉചിതമായ നടപടിയെടുക്കുമെന്ന് അറിയിച്ചു.