ലണ്ടൻ ഹീത്രോവിലേക്ക് ആറാമത്തെ പ്രതിദിന സർവീസുമായി എമിറേറ്റ്‌സ്

Posted on: February 15, 2016

Emirates-Boeing-777-300ER-B

ദുബായ് : എമിറേറ്റ്‌സ് മാർച്ച് 27 മുതൽ ദുബായിൽ നിന്ന് ലണ്ടൻ ഹീത്രോവിലേക്ക് ആറാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. ബോയിംഗ് 777-300 ഇആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ദുബായിൽ നിന്നും യുഎഇ സമയം രാവിലെ 11.30 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ബ്രിട്ടീഷ് സമയം ഉച്ചകഴിഞ്ഞ് 4.10 ന് ലണ്ടനിൽ എത്തിച്ചേരും. ജൂൺ ഒന്നു മുതൽ എയർബസ് എ 380 വിമാനമായിരിക്കും സർവീസിന് ഉപയോഗിക്കുന്നതെന്ന് എമിറേറ്റ്‌സ് വൃത്തങ്ങൾ പറഞ്ഞു.