അക്‌സസ് ക്ലിനിക്ക് ഷാർജ-റോളയിൽ

Posted on: June 2, 2015

Access-Clinic-Rola-big-a

ഷാർജ : അസ്റ്റർ ഡി എം ഹെൽത്ത്‌കെയറിന്റെ 15-ാമത് അക്‌സസ് ക്ലിനിക്ക് ഷാർജയിലെ റോളയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജയിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ റോളയിൽ താമസിക്കുന്ന കുടുംബങ്ങൾക്കും മറ്റു ജോലിക്കാർക്കും ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമികമായ ഔട്ട് പേഷ്യന്റ് മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിന് അക്‌സസ് ക്ലിനിക്ക് ഉപകരിക്കും. റോളയിലെ അൽ തറാഫ് ഏരിയയിൽ ഇബ്രാഹിം അൽ മെദ്ഫ സ്ട്രീറ്റിൽ യു എൻ ബിക്ക് എതിർ വശത്തായി അഡ്‌നിക് ടവറിലാണ് റോള അക്‌സസ് ക്ലിനിക്ക്.

Access-Clinic-big-b

പുതിയ ബോളിവുഡ് സിനിമയായ വെൽകം ടു കറാച്ചി എന്ന സിനിമയിലെ താരങ്ങളായ ജാക്കി ബഗ്‌നാനി, ലോറൻ ഗോട്ട്‌ലിബ് എന്നിവരാണ് അകസസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. സാധാരണക്കാർക്ക് ഏറ്റവും മികച്ച ആരോഗ്യ സേവന സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനാണ് അക്‌സസ് ക്ലിനിക്കിൽ ഒരുക്കിയിരിക്കുന്നതെന്ന് അസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. സാധാരണക്കാരെ ഉദ്ദേശിച്ചു കൊണ്ട് തുടങ്ങിയ അസ്റ്റർ ക്ലിനിക്ക് മൂന്ന് വർഷത്തിനുള്ളിൽ 15-ാമത് ബ്രാഞ്ച് തുടങ്ങാൻ പറ്റിയ സാഹചര്യത്തിൽ എത്തിയതിൽ അഭിമാനമുണ്ടെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

നാമമാത്രമായ ഫീസിന് ഉന്നത ഗുണനിലവാരമുള്ള ഒ പി കൺസൾട്ടേഷൻ ഒരുക്കുകയാണ് അക്‌സസ് ക്ലിനിക്കിലൂടെ ഉദ്ദേശിക്കുന്നതെന്ന് അസ്റ്റർ ഡി എം ഹെൽത് കെയറിന്റെ ഗ്രൂപ്പ് ഡയറക്ടർ ടി ജെ വിൽസൺ അറിയിച്ചു. യു എ ഇയിലെ കൂടുതൽ ജനവാസ കേന്ദ്രങ്ങളിലേക്ക് അക്‌സസ് ബജറ്റ് ക്ലിനിക്കുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും വിൽസൺ വ്യക്തമാക്കി.