ജെറ്റ് എയർവേസ് 50 വിദേശപൈലറ്റുമാരെ പുറത്താക്കി

Posted on: June 2, 2015

Jet-Airway-plane-bigന്യൂഡൽഹി : ജെറ്റ് എയർവേസ് കഴിഞ്ഞ ധനകാര്യവർഷം ചെലവ് ചുരുക്കലിന്റെ ഭാഗമായി 50 വിദേശപൈലറ്റുമാരെ പുറത്താക്കി. ജെറ്റ് എയർവേസിലെ 1,120 പൈലറ്റുമാരിൽ 88 പേർ വിദേശികളാണ്.

വിദേശപൈലറ്റുമാരെ 2016 ഡിസംബറിന് മുമ്പ് ഒഴിവാക്കണമെന്ന് ഡിജിസിഎയും നിർദേശിച്ചിരുന്നു. സെയിൽസ്, ഡിസ്ട്രിബ്യൂഷൻ, എൻജിനീയറിംഗ്, മെയിന്റനൻസ് മേഖലകളിലും ചെലവുചുരുക്കൽ നടപ്പാക്കുമെന്ന് ആക്ടിംഗ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രവിചന്ദ്രൻ നാരായൺ പറഞ്ഞു.