വായ്പാനയം നാളെ

Posted on: June 1, 2015

RBI-round-logo-big

മുംബൈ : റിസർവ് ബാങ്കിന്റെ ദ്വൈമാസ വായ്പാനയം നാളെ പ്രഖ്യാപിക്കും. കാൽ ശതമാനം നിരക്കു കുറയ്ക്കലിന് സാധ്യതയുണ്ടെന്നാണ് ബാങ്കിംഗ് വൃത്തങ്ങളുടെ വിലയിരുത്തൽ. കരുതൽധനാനുപാതത്തിൽ മാറ്റം വരുത്താനിടയില്ലെന്നും കരുതുന്നു.

അതേസമയം പലിശനിരക്ക് കുറയ്ക്കണമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും ആവശ്യപ്പെട്ടുകഴിഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയത്തിന് നിരക്ക് ഇളവ് ഇല്ലാതെ സാധ്യമാകില്ലെന്നും വ്യവസായലോകവും വിലയിരുത്തുന്നു.