എയർഏഷ്യ ഇന്ത്യയ്ക്ക് 19 കോടി നഷ്ടം

Posted on: June 1, 2015

AirAsia-India-B

ന്യൂഡൽഹി : എയർഏഷ്യ ഇന്ത്യയ്ക്ക് 2015 ജനുവരി – മാർച്ച് ക്വാർട്ടറിൽ 19 കോടി രൂപ നഷ്ടം. ഇക്കാലയളവിൽ കമ്പനി 74.39 കോടി രൂപ വരുമാനം നേടി. 79 ശതമാനമാണ് ലോഡ്ഫാക്ടർ.

കഴിഞ്ഞ ജൂണിലാണ് എയർഏഷ്യ ഇന്ത്യ പ്രവർത്തനമാരംഭിച്ചത്. എയർഏഷ്യ ബെർഹാദ് (49 ശതമാനം), ടാറ്റാ സൺസ് (30 ശതമാനം), ടെലസ്ട്ര ട്രേഡ്‌പ്ലേസ് (21 ശതമാനം) എന്നിവയുടെ സംയുക്തസംരംഭമാണ് എയർഏഷ്യ ഇന്ത്യ.