മോദി ഇസ്രയേൽ സന്ദർശിക്കും

Posted on: June 1, 2015

Narendra-Modi-big

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ഇസ്രയേൽ സന്ദർശിക്കും. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ സഹകരണ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. 1950 ൽ ഇസ്രയേൽ രൂപം കൊണ്ട ശേഷം അവിടം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

1992 ലാണ് ഇന്ത്യ ഇസ്രയേലിന് പൂർണ നയതന്ത്ര പദവി നൽകിയത്. ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ 2003 ൽ ഇന്ത്യ സന്ദർശിച്ചിരുന്നു.