കെ എം എ മാനേജർ ഓഫ് ദി ഇയർ പുരസ്‌കാരം സമ്മാനിച്ചു

Posted on: May 26, 2015

KMA-Award-function-Big

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജർ ഓഫ് ദി ഇയർ പുരസ്‌കാരം കാർബോറണ്ടഡം യൂണിവേഴ്‌സൽ ലിമിറ്റഡ് എച്ച് ആർ വൈസ് പ്രസിഡന്റ് ജി. അനിൽകുമാറിന് സമ്മാനിച്ചു. മാനേജ്‌മെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസ് ജോസ് പുരസ്‌കാരം സമ്മാനിച്ചു.

കെ എം എ സീനിയർ വൈസ് പ്രസിഡന്റ് പ്രസാദ് കെ പണിക്കർ, അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ എ എസ് ഗിരീഷ്, ഓണററി സെക്രട്ടറി വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ സംസാരിച്ചു.