എഎൻഇസഡ് ബാങ്ക് ബംഗലുരുവിൽ ശാഖ തുറക്കും

Posted on: May 26, 2015

ANZ-Bank-Big

മുംബൈ : ഓസ്‌ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ബാങ്ക് അടുത്ത വർഷം ബംഗലുരുവിൽ ശാഖ തുറക്കും. നഗരത്തിന് വെളിയിലായിരിക്കും എഎൻഇസഡ് ബാങ്ക് ഗ്രാമീണ ശാഖ ആരംഭിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഇന്റർനാഷണൽ ബാങ്കിംഗ്) സുഭാഷ് ഡിഗാമിയ പറഞ്ഞു.

സ്വകാര്യബാങ്കുകളുടെ 25 ശതമാനം ശാഖകൾ ഗ്രാമീണമേഖലയിലായിരിക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം പാലിക്കാനാണിത്. എഎൻഇസഡ് ബാങ്ക് 2011 ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. മുംബൈയിലാണ് ആദ്യ ശാഖ. രണ്ടാമത്തെ ശാഖ ഏതാനും മാസങ്ങൾക്കുള്ളിൽ ഗുർഗാവിൽ തുറക്കും.