കളമശേരി ഐടിഐയിൽ സാംസംഗ് ടെക്‌നിക്കൽ സ്‌കൂൾ

Posted on: May 22, 2015

Samsung-Technical-School-mo

കൊച്ചി : കളമശേരി ഗവൺമെന്റ് ഐടിഐയിൽ സാംസംഗ് ടെക്‌നിക്കൽ സ്‌കൂൾ തുടങ്ങുന്നു. മൊബൈൽ ഫോൺ, ടെലിവിഷൻ, ഹോം തീയറ്റർ തുടങ്ങിയ കൺസ്യൂമർ ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ റിപ്പയർ ചെയ്യാനുള്ള പരിശീലനമാണ സാംസംഗ് ടെക്‌നിക്കൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകുക.

ഇന്ത്യയിലെ 18 മത് സാംസംഗ് ടെക്‌നിക്കൽ സ്‌കൂളാണ് കളമശേരിയിലേത്. സാംസംഗിന്റെ അംഗീകൃത സർവീസ് സെന്ററുകളിൽ പരിശീലനം ലഭ്യമാക്കത്തക്ക വിധത്തിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച ധാരണാപത്രം സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എ. ഷൈനമോൾ ഐഎഎസും സാംസംഗ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജീവ് മിശ്രയും തമ്മിൽ ഒപ്പുവച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പുമന്ത്രി ഷിബു ബേബി ജോൺ, കെ മുരളീധരൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.