ആയുർവേദത്തെ ലോകവിപണിയിലെത്തിക്കാൻ ഉത്പാദകരുടെ സംഗമം

Posted on: May 22, 2015

KSIDC-CII-Ayrveda-Conclave-

കൊച്ചി : ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തും വിധം പരീക്ഷണങ്ങളിലൂടെ തെളിവുകളിൽ അധിഷ്ഠിതമായ രേഖകളുണ്ടാക്കാൻ ആയുർവേദമേഖലയിലുള്ളവർ തയാറാകണമെന്ന് കെഎസ്‌ഐഡിസി ചെയർമാൻ ടികെഎ നായർ അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും കെഎസ്‌ഐഡിസിയും ചേർന്ന് സംഘടിപ്പിച്ച ആയുർവേദ വിപണന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ഡോ. പി. ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ധാത്രി എംഡി ഡോ. സജികുമാർ, സ്‌റ്റെർലിംഗ് ഫാം റിസർച്ച് ആൻഡ് സർവീസസ് എംഡി ശിവദാസ് ബി. മേനോൻ, ചലചിത്രതാരം ലാലു അലക്‌സ്, സിഐഐ ചെയർമാൻ ഹരികൃഷ്ണൻ ആർ. നായർ എന്നിവർ പ്രസംഗിച്ചു. ആയുർവേദ മേഖലയിൽ നിന്നുള്ള 150 ൽപ്പരം പങ്കാളികൾ സംഗമത്തിൽ പങ്കെടുത്തു.