കെഎംഎ നേതൃത്വ വികസന സെമിനാർ സംഘടിപ്പിച്ചു

Posted on: May 22, 2015

KMA-Seminar-19-may-2015-Big

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) കൊച്ചിയിൽ നേതൃത്വ വികസന സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ ഗ്രന്ഥകാരിയും പ്രഭാഷകയും ചെന്നൈ ഫാർസ്റ്റാർ നെറ്റ്‌വർക്കിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. രേഖ ഷെട്ടി ഉദ്ഘാടനം ചെയ്തു.

സന്തോഷം എന്നത് പൂർണമായും ഓരോ വ്യക്തിയുടെയും നിയന്ത്രണത്തിലുള്ളതാണെന്ന് അവർ പറഞ്ഞു. കോർപറേറ്റ് മാനേജർമാരുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃഗുണങ്ങൾ വികസിപ്പിക്കാനാവശ്യമായ ആറു ശീലങ്ങളെപ്പറ്റിയും അവർ വിശദീകരിച്ചു. കെഎംഎ മുൻ പ്രസിഡന്റ് എസ്. രാജ്‌മോഹൻ നായരും കെഎംഎ സെക്രട്ടറി വിവേക് കൃഷ്ണ ഗോവിന്ദും ചടങ്ങിൽ സംസാരിച്ചു.