കെഎംഎ മാനേജർ ഓഫ് ദി ഇയർ അവാർഡ് ജി അനിൽകുമാറിന്

Posted on: May 19, 2015

KMA-Awardee-G.Anilkumar-may

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ഈ വർഷത്തെ മാനേജർ ഓഫ് ദി ഇയർ അവാർഡിന് കാർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്. ആർ) ജി. അനിൽകുമാർ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രൊഡക്ടിവിട്ടി, ഗുണമേന്മ, ലാഭം, ഇൻഡസ്ട്രിയൽ റിലേഷൻ തുടങ്ങിയ മേഖലകൾക്ക് മികച്ച സംഭാവന നല്കുന്ന വ്യക്തിഗത മാനേജർമാർക്കാണ് കെ എം എ മാനേജർ ഓഫ് ദി ഇയർ അവാർഡ് നൽകുന്നത്.

തിരുവനന്തപുരം ലയോള കോളജിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ പി ജി ബിരുദം നേടിയിട്ടുള്ള അനിൽകുമാർ നിലവിൽ കാർബോറണ്ടം ഇലക്ട്രോമിനെറൽസ് വിഭാഗത്തിലാണുള്ളത്. കെ എം എ നിയോഗിച്ച വിദഗ്ധ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മെയ് 25 വൈകുന്നേരം 6.30 മാനേജ്‌മെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ടോം ജോസ് അവാർഡ് സമ്മാനിക്കും.