ഇന്ത്യയിലെ കുട്ടികളുടെ സുരക്ഷയ്ക്ക് ഗൂഗിളിന്റെ 5 ലക്ഷം ഡോളർ ഗ്രാന്റ്

Posted on: May 19, 2015

Google-Big

ന്യൂഡൽഹി : ഇന്ത്യയിലെ കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മൂന്ന് സന്നദ്ധ സംഘടനകൾക്ക് ഗൂഗിൾ 5 ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ചൈൽഡ് ലൈൻ ഫൗണ്ടേഷൻ, നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥിയുടെ ബച്പൻ ബച്ചാവോ ആന്ദോളൻ, തുളിർ എന്നീ പ്രസ്ഥാനങ്ങൾക്കാണ് ഗൂഗിൾ. ഒആർജി മുഖേന ഗ്രാന്റ് നൽകുന്നത്.

ജീവിതത്തിൽ മാറ്റം വരുത്തുന്നതിൽ സാങ്കേതികവിദ്യയ്ക്ക് നിർണായക പങ്കുണ്ടെന്ന് ഗൂഗിൾ ഇന്ത്യ & സൗത്ത് ഈസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദൻ പറഞ്ഞു. കഴിഞ്ഞവർഷം ലോകവ്യാപകമായി 100 മില്യൺ ഡോളറാണ് ഗൂഗിൾ ഗ്രാന്റായി അനുവദിച്ചത്. ചൈൽഡ് ലൈൻ, ബച്പൻ ബച്ചാവോ ആന്ദോളൻ, തുളിർ എന്നിവയെ പിന്തുണയ്ക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.