കൊച്ചി മെട്രോയ്ക്കു 1,500 കോടി ഫ്രഞ്ച് വായ്പ

Posted on: November 16, 2013

Kochi-Metro-cകൊച്ചി മെട്രോ റെയിൽ നിർമാണത്തിനു 1,500 കോടി രൂപ വായ്പ നൽകാൻ ഫ്രഞ്ച് വികസന ഏജൻസി (എഎഫ്ഡി) തീരുമാനിച്ചു. 25 വർഷമാണ് തിരിച്ചടവു കാലാവധി. ലളിതമായ നടപടിക്രമങ്ങളാണ് എഎഫ്ഡി ആവശ്യപ്പെട്ടത്. വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിരവധി തവണ എഎഫ്ഡി സംഘം കൊച്ചി മെട്രോ പദ്ധതി പ്രദേശം സന്ദർശിക്കുകയും ചർച്ചനടത്തുകയും ചെയ്തിരുന്നു.

നേരത്തെ കാനറ ബാങ്ക് 1,170 കോടി രൂപ വായ്പ നൽകാമെന്ന് കാനറ ബാങ്ക് സമ്മതിച്ചിരുന്നു. കേന്ദ്ര-സംസ്ഥാനസർക്കാരുകൾ 753.73 കോടി രൂപ ഓഹരിവിഹിതമായി കൊച്ചി മെട്രോയ്ക്കു നൽകും. കൂടാതെ ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയും വായ്പ നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്.