ടാറ്റാ മോട്ടോഴ്‌സ് വിയറ്റ്‌നാമിലേക്ക്

Posted on: May 17, 2015

Tata-Motors-Jamshedpur-Plan

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് ടിഎംടി ജോയിന്റ് സ്‌റ്റോക്ക് കമ്പനിയുമായി ചേർന്ന് വിയറ്റ്‌നാം വിപണിയിൽ പ്രവേശിച്ചു. പൂർണമായി നിർമ്മിച്ച വാഹനങ്ങളും വാഹനഘടകങ്ങളും ടിഎംടിക്ക് ടാറ്റാ മോട്ടോഴ്‌സ് കൈമാറും. വാഹനങ്ങളും അസംബ്ലിയും വിതരണവും ടിഎംടി നിർവഹിക്കും.

മലേഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ടാറ്റാ വാഹനങ്ങൾ വിപണിയിലിൽ അവതരിപ്പിച്ചിരുന്നു. ടിഎംടിയുമായുള്ള സഖ്യം ആഗോള വളർച്ചയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രവി പിഷാരടി പറഞ്ഞു.