കെഎംഎ മാനേജ്മെന്റ് കണ്‍വന്‍ഷന് തുടക്കമായി

Posted on: January 19, 2024

കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന (കെഎംഎ) മാനേജ്മെന്റ് കണ്‍വന്‍ഷന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്നും മികച്ച സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.

രാജ്യാന്തര തലത്തില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുക എന്നത് വളരെ പ്രധാനമാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. കേരളത്തിന്റെ വ്യവസായ നയം തന്നെ ഭാവിയിലേക്കുള്ള വഴികാട്ടിയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.