18നും 19 നും കൊച്ചിയില്‍ രാജ്യാന്തര മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍

Posted on: January 16, 2024


കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) 41-ാമത് മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ 18നും 19 നും കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ്ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 18ന് രാവിലെ 9.30ന് ബി 2 ബി സെഷന്‍ ആരംഭിക്കും. വൈകിട്ട് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കണ്‍വന്‍ഷന്‍ ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും.

വ്യവസായമന്ത്രിപി രാജീവ്, ഡോ. ശശിതരൂര്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആയിരത്തോളം കോര്‍പറേറ്റ് പ്രമുഖരും വിദ്യര്‍ഥികളും രാജ്യാന്തര പ്രതിനിധികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുമയി സഹകരിച്ച്, ബിസിനസ രംഗത്ത് കഴിവുതെളിയിച്ച ഏഴ് പ്രവാസി മലയാളികളെ ആദരിക്കുമെന്നും സംഘാടകര്‍ അറിച്ചു.