പുതിയ 5ജി സ്‌കീമുമായി കേരള വിഷന്‍

Posted on: December 23, 2023

തൃശൂര്‍ : പുതിയ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് 5ജി മോഡവും ഇന്‍സ്റ്റലേഷനും സൗജന്യമാക്കി
കെവിഫൈ 5ജി പദ്ധതിയുമായി കേരളാ വിഷന്‍. 100 എംബിപിഎസ് മുതല്‍ മുകളിലേക്കുള്ള പ്ലാ
നുകള്‍ എടുത്തിട്ടുള്ള നിലവിലുള്ള വരിക്കാര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

കേരള വിഷന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമും ഏറെ പുതുമകളോടെയുള്ള ഐപിടിവി സര്‍വീസും താമസിയാതെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കേരളാ വിഷന്‍ എംഡി പി.പി.സുരേഷ് കുമാര്‍ അറി
യിച്ചു.