രാജ്യാന്തര ആയുര്‍വേദ ഉച്ചകോടി നാളെ മുതല്‍ അങ്കമാലിയില്‍

Posted on: October 25, 2023

കൊച്ചി : ആയുര്‍വേദവും ആധുനിക മെഡിസിനും ടൂറിസം മേഖലയും കൈകോര്‍ക്കുന്ന രാജ്യാന്തര ആയുര്‍വേദ ഉച്ചകോടിയും കേരള ഹെല്‍ത്ത് ടൂറിസം കോണ്‍ഫറന്‍സും നാളെയും മറ്റന്നാളും അങ്കമാലി
അഡ്‌ലക്‌സ് നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ബംഗ്ലദേശ്, കെനിയ, തയ്‌വാന്‍, തായ്‌ലന്‍ഡ്, യുകെ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ 400 പ്രതിനിധികള്‍ പങ്കെടുക്കും.

കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് (സിഐഐ) പരിപാടി സംഘടിപ്പിക്കുന്നത്. ആയുര്‍വേദ, ഹെല്‍ത്ത് കെയര്‍ രംഗത്ത്പ്രധാന സേവന ദാതാക്കളും ഉല്‍പന്നങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശനമുണ്ടാകും. പ്രവേശനം സൗജ
ന്യം. നാളെ രാവിലെ 10ന് ആയുര്‍വേദ രാജ്യാന്തര ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റായില അമോലോ ഒഡിങ്ക മുഖ്യ പ്രഭാഷണം നടത്തും. കേരള ഹെല്‍ത്ത് ടൂറിസം രാജ്യാന്തര കോണ്‍ഫറന്‍സില്‍ ഒമാന്‍ മുന്‍ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് മുഹമ്മദ് ഒയ്ദ് അല്‍ സായിദി, ശ്രീലങ്ക
ഈസ്റ്റേണ്‍ പ്രോവിന്‍സ് ഗവര്‍ണര്‍ സെന്തില്‍ തൊണ്ടമാന്‍ എന്നിവര്‍ അതിഥികളാകും.

ആധുനിക മെഡിസിനും ആയുര്‍വേദവും ചേര്‍ന്നുള്ള സമഗ്രമായ സമീപനത്തിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരണ്ടാക്കി കേരളത്തെ ഹെല്‍ത്ത് കെയര്‍ രംഗത്ത് രാജ്യാന്തര കേന്ദ്രമാക്കാനാണു ശ്രമം നടത്തുന്നതെന്നു ഗ്ലോബല്‍ ആയുര്‍വേദ ഉച്ചകോടി കോണ്‍ഫറന്‍സ് അധ്യക്ഷന്‍, ധാത്രി ചെയര്‍മാനും എം ഡിയുമായ ഡോ.എസ്.സജികുമാര്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ 50 വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും.