May 2024
വാട്ടര്‍ മെട്രോയ്ക്ക് പുതിയ റൂട്ട്
Posted on: October 17, 2023
കൊച്ചി : വാട്ടര്‍ മെട്രോയുടെ പുതിയ റൂട്ട് ഹൈക്കോടതി ജെട്ടിയില്‍ നിന്നു മുളവുകാട് ദ്വീപിനെ ചുറ്റി തെക്കന്‍ ചിറ്റൂരിലേക്കുള്ള സര്‍വീസ് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ തുടങ്ങും.
നഗരത്തിനു ചുറ്റുമുള്ള ദ്വീപുകളിലെ ജനങ്ങള്‍ക്കു മെട്രോ ട്രെയിനിന്റെ നിലവാരമുള്ള ബോട്ട് ഗതാഗതം നല്കാന് വിഭാവനം ചെയ്ത വാട്ടര്‍ മെട്രോ സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം’പ്രോഡക്ട് ആണിപ്പോള്‍.
സര്‍വീസ് ആരംഭിച്ച് 6 മാസത്തിനുള്ളില്‍ 10 ലക്ഷത്തിലേറെ ആളുകള്‍ യാത്ര ചെയ്ത മെഗാ ഹിറ്റ്, ഹൈക്കോടതി വൈപ്പിന്‍, ഹൈക്കോടതി ബോള്‍ഗാട്ടി, വൈറ്റില- കാക്കനാട് റൂട്ടുകളില്മാത്രം സര്‍വീസ് നടത്തി നേടിയെടുത്ത ഈ വലിയ അംഗീകാരം പുതിയ റൂട്ട് ആരംഭിക്കുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമാകും.
വൈറ്റില- കാക്കനാട് റൂട്ട് ആണ് ഇപ്പോള്‍ ദൈര്‍ഘ്യമേറിയത്. 5.2 കിലോമീറ്റര്‍, യാത്രാ സമയം 25 മിനിറ്റ്. എന്നാല്‍ ചിറ്റൂരിലേക്കു ബോട്ട് ഓടിയെത്താന്‍ കൂടുതല്‍ മനോഹരമായ ദ്വീപുകളുംവിശാലമായ കായലുമുണ്ട്. ദൂരം6 കിലോമീറ്റര്‍, സമയം 35 മിനിറ്റ്.
TAGS: Kochi Water Metro |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച