ഓണം വിലപന : ഖാദി ബോര്‍ഡിന് 21.88 കോടിയുടെ നേട്ടം

Posted on: September 23, 2023

തിരുവനന്തപുരം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണത്തിന് 21.88 കോടിയുടെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചതായി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍. കഴിഞ്ഞവര്‍ഷം ഈ സമയം 17.81 കോടി രൂപ യായിരുന്നു വില്‍പ്പന. 4.7 കോടിയുടെ അധിക വില്‍പ്പനയാണ് ഈ വര്‍ഷം ലഭിച്ചത്. ആകര്‍ഷകമായ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചും, പുതു തലമുറ ഖാദി വസ്ത്രങ്ങള്‍ വിപണിയില്‍ ഇറക്കിയും ഖാദി വസ്ത്രങ്ങളുടെ പ്രചാരണം വര്‍ധിപ്പിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെഫലമാണ് ഈ വര്‍ധനവ്.

സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്ച തോറും ഖാദിവസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ സംഘടനകളുമായി ഇടപെടലുകള്‍ നടത്തുന്നുണ്ട്. കുടുംബത്തിനാകെ ഓണക്കോടിയായി ഖാദി വസ്ത്രം എന്ന സന്ദേശമാണ് ഓണത്തിന് ഖാദി ബോര്‍ഡ് മുന്നോട്ടുവെച്ചത്.

ഗാന്ധിജയന്തി വരാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികള്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നുണ്ട്. ഇന്നു മുതല്‍ ഒക്‌റ്റോബര്‍ 3 വരെയാണ് ആഘോഗാന്ധിജയന്തി പ്രമാണിച്ച് ഖാദിവസ്ത്രങ്ങള്‍ക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് നല്‍കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ബാങ്ക് പൊതുമേഖലജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയില്‍ ഖാദിഗ്രാമ വ്യവസായ ഉത്പന്നങ്ങളും വാങ്ങാവുന്നതാണ്. ആഴ്ചയില്‍ ഒരുദിവസം ‘തൂവെള്ളഖാദിവസ്ത്രം ധരിക്കുന്നതിന് ചില സാമൂഹിക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം 150കോടി വില്പ്പന എന്ന ലക്ഷ്യമാണ് ബോര്‍ഡിനുള്ളത്. ഖാദി ബോര്‍ഡ് നിന്നും വായ്പ എടുത്തു കുടിശികയായവര്‍ക്ക് കുടിശികനിവാരണ ത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുകയാണ്. പാറ്റേണ്‍, കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് സ്‌കീം എന്നിവയില്‍ വായ്പയെടുത്തു കുടിശികയായവര്‍ക്ക് പിഴപ്പലിശ, പലിശ എന്നിവ കുറച്ചോ ഒഴിവാക്കിയോ ഒറ്റത്തവണ തീര്‍പ്പാക്കലിനു നടപടി സ്വീകരിക്കും. അദാലത്ത് ഒക്‌റ്റോബര്‍ 9 നു തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫിസില്‍ ഉദ്ഘാടനം ചെയ്യുമെന്നു പി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.