May 2024
എവിജിസി-എക്സ്ആര്‍ ഉച്ചകോടി തിരുവനന്തപുരത്ത്
Posted on: September 8, 2023
കൊച്ചി : പുതിയ കാലത്തിന്റെ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ആനിമേഷന്‍ വിഎഫ്എക്സ് ഗെയിമിങ് കോമിക്സ് എക്സ്റ്റന്‍ഡഡ് റിയാലിറ്റി(എവിജിസി-എക്സ്ആര്‍) അടിസ്ഥാനമാക്കി കേരളത്തില്‍ ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നു.
കേരള സര്‍ക്കാരും ഫെഡറേഷന് ഒഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) സംയുക്തമായി ഒക്റ്റോബര്‍ 30, 31 തീയതികളില്‍ തിരുവനന്തപുരത്ത്
നടത്തുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന്കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്എഫ്ഡിസി) ചെയര്മാന് ഷാജി എന്‍. കരുണ്‍ പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ ആനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിങ് ആന്‍ഡ് കോമിക്സ്-എക്സ്റ്റന്‍ഡഡ് റിയാലിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി. അടുത്ത 10 വര്ഷത്തിനുള്ളില്എവിജിസി-എക്സ് ആര് രംഗത്ത് ഇന്ത്യയില്‍ മാത്രം 20 ലക്ഷം പേര്‍ക്കാണ് ജോലി സാധ്യതയുള്ളത്. ഒട്ടനവധി അന്താരാഷ്ട്ര പ്രൊഡക്ഷന്‍ ഹൗസുകളും ആനിമേഷന്‍ വിഎഫ്എക്സ് കമ്പനികളും കേരളത്തില്‍ മുതല്മുടക്കാന്ആഗ്രഹിക്കുന്നതായി ഷാജി എന്‍. കരുണ്‍ പറഞ്ഞു.
TAGS: Ficci |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച