കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ ‘ക്ലാസിക് ഇംപീരിയല്‍ മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു

Posted on: April 17, 2023

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ ‘ക്ലാസിക് ഇംപീരിയല്‍ വ്യവസായമന്ത്രി പി രാജീവ് സന്ദര്‍ശിച്ചു. ക്ലാസിക് ഇംപീരിയല്‍ നിര്‍മിക്കുന്ന നിഷിജിത് കെ ജോണിനെ മന്ത്രി അഭിനന്ദിച്ചു. ടൂറിസ്റ്റ് ബോട്ട് സര്‍വീസ് മേഖലയില്‍ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബോള്‍ഗാട്ടി സ്വദേശി നിഷിജിത്തിന്റെ
മൂന്നുവര്‍ഷത്തെ പ്രയത്‌നഫലമാണ് വരുംദിവസങ്ങളില്‍ നീറ്റിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ‘ക്ലാസിക് ഇംപീരിയല്‍’, ഐആ”എസ് ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റര്‍ നീളമുള്ള കപ്പല്‍ നിഷിജിത്തിന്റെ ആറാമത്തെ സംരംഭമാണ്.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപമുളള രാമന്‍ തുരുത്തില്‍ പോര്‍ട്ട് ട്രസ്റ്റിന്റെസ്ഥലം 1.20 ലക്ഷംരൂപ മാസവാടകയ്‌ക്കെടുത്താണ് നിര്‍മാണകേന്ദ്രം ഒരുക്കിയത്. കപ്പല്‍ഐആര്‍എസ് സുരക്ഷാ മാനദ
ണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. മറൈന്‍ഡ്രൈവില്‍ പ്രത്യേകമായി നിര്‍മിച്ച ഫ്‌ളോട്ടിംഗ് ജെട്ടിയില്‍ നിന്നാകും പുറംകടലിലേക്കുള്ള യാത്ര തുടങ്ങുക.

150 യാത്രക്കാര്‍ക്കുവരെ സഞ്ചരിക്കാം. 2000 രൂപയാണ് നിരക്ക്. ഉദ്ഘാടന ഓഫറായി 1500 രൂപയ്ക്ക് യാത്ര ചെയ്യാം. സണ്‍സെറ്റ് ക്രൂസിന് 3000 രൂപയാണ് നിരക്ക്. ഉദ്ഘാടന ഓഫറായി ഇതിന് 2000 മതി. 30,000 വാട്‌സ് സൗണ്ട് സിസ്റ്റവും ലൈറ്റുകളും ഡിജെ, മ്യൂസിക് ബാന്‍ഡ്, ഡാന്‍സ്ഉള്‍പ്പെടെയുള്ള ഉല്ലാസപരിപാടി നടത്താം. എസി, നോണ്‍ എസി ഭക്ഷണശാലയുമടക്കമുള്ള സൗകര്യങ്ങളുമുണ്ട്.