ആഡംബര നൗക ‘ക്‌ളാസിക് ഇംപീരിയല്‍’ ഉദ്ഘാടനം ഇന്ന്

Posted on: November 29, 2023

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗക ഇന്ന് ഉച്ചയ്ക്ക് 1.45 നു കൊച്ചി മറൈന്‍ഡ്രൈവ് നിയോ ക്‌ളാസിക് ബോട്ട് ജെട്ടിയില്‍ കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

മേയര്‍അഡ്വ. എം അനില്‍കുമാര്‍അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എംപി, ടി ജെവിനോദ് എംഎല്‍എ, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, നടന്‍ ടിനി ടോം എന്നിവരും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ടൂറിസം ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കുമെന്നും ആഡംബര നൗകനിര്‍മ്മിച്ച നിയോ ക്ലാസിക് ക്രൂയിസ് ആന്‍ഡ് ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷിജിത്ത് കെ ജോണ്‍ അറിയിച്ചു.