കേരളത്തില്‍ ഗ്രഫീന്‍ ഉത്പ്പാദനത്തിന് തുടക്കമായി

Posted on: February 18, 2023

കൊച്ചി : നാളെയുടെ പദാര്‍ഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫിന്‍ അധിഷ്ഠിത വ്യാവസായികോത്പ്പാദനത്തിന് കേരളത്തില്‍ തുടക്കമായി.

പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാര്‍ബോറാണ്ടം യൂണിവേഴ്‌സ
ലാണ് (സിഎംഐ) ഗ്രഫിന്‍ ഉത്പ്പാദനത്തിന് തുടക്കംകുറിച്ചത്, ഇലക്ട്രിക്, ഇലക്ട്രോണിക്
വ്യവസായങ്ങളില്‍ ഉള്‍പ്പെടെ ഗ്രഫിന് വന്‍സാധ്യതയാണുള്ളത്. സ്വാഭാവിക- സിന്തറ്റിക് റബര്‍
ഗുണനിലവാരം ഉയര്‍ത്തല്‍, കൊറോഷന്‍ കോട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിംഗ്
വേഗം വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഗ്രഫിന്‍ഉപയോഗിക്കുന്നുണ്ട്.

‘ഗ്രഫിനോ’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചാണ് കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍
ഗ്രഫിന്‍ ഉത്പ്പാദനത്തിലേക്ക് കടന്നത്. കൊച്ചിയില്‍ കാക്കനാട് ഇതിനായി പ്രത്യേക ലാബും പ്ലാനും സ്ഥാപിച്ചു. 12,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പ്ലാന്റിന് വര്‍ഷംതോറും ആറുലക്ഷം ലിറ്റര്‍
ഗ്രഫീന്‍ പൗഡര്‍ സംസ്‌കരിക്കാന്‍ശേഷിയുണ്ട്.

ഈ മൂന്ന് മേഖലയില്‍ നിര്‍മിക്കും കോമ്പോസിറ്റുകള്‍, കോട്ടിംഗ്, ഊര്‍ജം എന്നിങ്ങനെ മൂന്നു
പ്രധാന മേഖലകളിലാണ് കാര്‍ ബോറാണ്ടം ഗ്രഫീന്‍ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഇലാസ്റ്റ
മേഴ്‌സ്, കോണ്‍ക്രീറ്റ്, തെര്‍മോസെറ്റിംഗ്, പോളിമറുകള്‍ എന്നിവയിലാണ് കോമ്പോസിറ്റ് മേഖലയി
ലെ ഊന്നല്‍. ഓട്ടോ ഡീറ്റെയിംഗില്‍ ഗ്രഫീന്‍ കോട്ടിംഗ് ഉപയോഗപ്പെടുത്തുന്നുണ്ട്. ആന്റി കൊ
റോഷന്‍, ആന്റി മൈക്രോബയല്‍ മേഖലകളിലും കാര്‍ബോറാണ്ടംശ്രദ്ധപതിപ്പിക്കുന്നു. സൂപ്പര്‍ കപ്പാ
സിറ്ററുകള്‍, ബാറ്ററികള്‍, സോളാര്‍ സെല്ലുകള്‍ എന്നിവയ്ക്ക്ആവശ്യമായ ഗ്രഫീന്‍ ഉത്പ്പന്നങ്ങ
ളും നിര്‍മിക്കുന്നുണ്ട്.

വ്യാവസായികോത്പ്പാദനത്തിന് ആവശ്യമായ ഗവേഷണങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ സര്‍വകലാ
ശാല, ചെന്നൈ ഐഐടി, കൊച്ചി സര്‍വകലാശാല എന്നിവയുമായി ധാരണപത്രവും ഒപ്പിട്ടിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി കേരളത്തില്‍ ആരംഭിക്കുന്ന ഇന്ത്യഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍
ഗ്രഫീനില്‍ കാര്‍ബോറാണ്ടം സജീവപങ്കാളിയാണ്. തമിഴ്‌നാട് ആസ്ഥാനമായ കമ്പനി കേരള
ത്തിലെത്തി 60 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഗ്രഫീന്‍ ഉത്പ്പാദനത്തിന് തുടക്കമിടാന്‍കഴിഞ്ഞ
തില്‍ സന്തോഷമുണ്ടെന്ന് മുരുഗപ്പ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം മുരുഗപ്പന്‍ പറഞ്ഞു.