May 2024
മില്‍മ ഓണ്‍ വീല്‍സ് പദ്ധതി തുടങ്ങി
Posted on: February 1, 2023
കൊച്ചി : പാല് ഉത്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുമെന്നു മന്ത്രി ജെ ചിഞ്ചുറാണി. മില്‍മ എറണാകുളം മേഖലയൂണിയന്‍ കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മില്‍മ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാല് വില വര്‍ധിപ്പിച്ചത് വഴി ലിറ്ററിനു 5 രൂപയിലധികം ക്ഷീര കര്‍ഷകര്‍ക്ക് അധികമായി ലഭിക്കുന്നുണ്ട്. തീറ്റപ്പുല്‍ കൃഷി സബ്സിഡി, കന്നുകുട്ടി പരിപാലന സബ്സിഡി എന്നിവ യഥാസമയം നല്കുന്നു. കൂടുതല്‍ കര്‍ഷകരെ ക്ഷീര മേഖലയിലേക്കു കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞു. മില്‍മ ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.ജെ.വിനോദ് എംഎല്‍എ ആദ്യ വില്പന നടത്തി. കൗണ്‍സിലര്‍ പത്മജ മേനോന് ഏറ്റുവാങ്ങി. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി. കലക്ടര്‍ ഡോ.രേണുരാജ്, മില്‍മ എറണാകുളം മേഖല യൂണിയന് ചെയര്‍മാന്‍എം. ടി. ജയന്, എംഡി വില്‍സണ്‍ ജെ. പുറവക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
TAGS: Milma |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സുമായി മില്‍മ
പാലിന് ഏഴ് രൂപ പ്രോത്സാഹന വില നല്കാന് മില്‍മ എറണാകുളം മേഖല യൂണിയന്
പൊതുജനങ്ങള്‍ക്ക് ഇന്നു മുതല്‍ 26 വരെ മില്‍മയുടെ ഡെയറികളില്‍ സന്ദര്‍ശന സൗകര്യം
മില്‍മ ഉത്പന്നങ്ങള്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്ക്കാന് ധാരണ