സാന്റമോണിക്ക ഡി എബോഡുമായി സഹകരിക്കാന്‍ യൂണിമണി ഇന്ത്യ

Posted on: July 1, 2022


കൊച്ചി: ധനകാര്യ സ്ഥാപനമായ യൂണിമണി ഇന്ത്യവിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സാന്റമോണിക്ക ഡി എബോഡുമായി ബിസിനസ് സഹകരണത്തിന് ധാരണയിലെത്തി. യുണിമണിയുടെ ഇന്ത്യയിലെ 300-ലേറെ ശാഖകളിലൂടെ വിദേശപഠന സംബന്ധമായ സേവനങ്ങളും അനുബന്ധ ധനകാര്യ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യൂണിമണി ഇന്ത്യ സിഇഒയും ഡയറക്ടറുമായ കൃഷ്ണന്‍ ആര്‍ സാന്റ മോണിക്ക മാനേജിംഗ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേലിന് ധാരണാപത്രം കൈമാറി. യൂണിമണി ഇന്ത്യ സിഎഫ്ഒ മനോജ് മാത്യു, ഫോറെക്‌സ് ബിസിനസ് ഹെഡ് പ്രകാശ് ഭാസ്‌കര്‍, ഏജന്‍സി ബിസിനസ് ഹെഡ് ഷാജുമോന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സാന്റ മോണിക്കയുമായുള്ള സഹകരണം വിദേശ വിദ്യാഭ്യാസ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സഹായിക്കുമെന്നും യുണിമണി ഇന്ത്യ സിഇഒയും ഡയറക്ടറുമായ കൃഷ്ണന്‍ ആര്‍ അഭിപ്രായപ്പെട്ടു.