May 2024
ലുലു ഗ്രൂപ്പ് കൃതി എന്ന പേരില്‍ പുതിയ കൈത്തറിവസ്ത്ര ബ്രാന്‍ഡ് അവതരിപ്പിച്ചു
Posted on: May 31, 2022
കൊച്ചി : ലുലു ഗ്രൂപ്പ് ‘കൃതി’ എന്ന പേരില്‍ പുതിയ കൈത്തറിവസ്ത്ര ബ്രാന്‍ഡ് അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ലുലു ഫാഷന്‍വീക്കിന്റെ സമാപനച്ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവും ഗായിക മഞ്ജരിയും ചേര്‍ന്ന് ‘കൃതി’യുടെ ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങിനെത്തുമ്പോള്‍ ധരിച്ചിരുന്ന കൈത്തറിവസ്ത്രത്തില് മന്ത്രി റാംപില്‍ ചുവടുവെച്ച് കൈയടി നേടി. എല്ലാ ബുധനാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ ചെയ്യുന്നതുപോലെ ആഴ്ചയില്‍ ഒരു ദിവസം മലയാളി ഒന്നടങ്കം കൈത്തറിയോ ഖാദിയോ ധരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
സംസ്ഥാന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് കൃതി ബ്രാന്‍ഡിനായി മെറ്റീരിയല്‍ വാങ്ങുന്നത്. ഓരോ മാസവും ഒരു കോടി രൂപയുടെ മെറ്റീരിയല്‍ വാങ്ങാന്കഴിയുന്ന തലത്തിലേക്ക് ലുലു ഉത്പാദനശേഷി ഉയര്‍ത്തും.
ലുലു ഫാഷന്‍ സ്റ്റോറുകളില്‍ കൈത്തറിവസ്ത്രങ്ങളുടെ പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ലുലു ഇന്ത്യ ഡയറക്ടറും സി.ഇ.ഒ.യുമായ എം.എ. നിഷാദ് പറഞ്ഞു.
TAGS: Lulu Group |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച