ട്രാക്കോ കേബിള്‍ ലാഭത്തിലേക്ക്

Posted on: December 7, 2021

കൊച്ചി : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിക്ക് നവംബറില്‍ 146 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭം. കമ്പനിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക ഗ്യാരണ്ടി
51.5 കോടിയില്‍ നിന്നും 100 കോടിയായി ഉയര്‍ത്തി. 190 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് കമ്പനിയുടെ പ്രതീക്ഷയെന്ന് മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് മാത്യു അറിയിച്ചു.

ഉത്പാദന ശേഷി ആധുനികവല്‍കരണത്തിലൂടെ കമ്പനി വര്‍ധിപ്പിച്ചതാണ് പ്രവര്‍ത്തനലാഭം കൂട്ടിയത്.
ആധുനികവല്‍കരണത്തിലൂടെ അലുമിനിയം കേബിള്‍ ഉത്പാദനം 9000 ടണ്ണായി വര്‍ധിപ്പിച്ചു. പവര്‍ കേബിളുകളുടെയും കണ്ടക്ടറുകളുടേയും കൂടാതെ കവേര്‍ഡ് കണ്ടക്ടറുകൂടെ ഉത്പാദനവും തുടങ്ങി.

കെ. എസ്. ഇ. ബി യില്‍ നിന്നും 110 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ട്രാക്കോ കേബിള്‍ കമ്പനിക്ക് 100 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി മന്ത്രിസഭ പസ്സാക്കുകയും ചെയ്തു. ഇത് ഈ കോവിഡ് സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തെ അതിജീവിക്കുവാന്‍ ട്രാക്കോക്ക് ഗുണകരമായി.

ഏതാനും വര്‍ഷം മുമ്പു വരെ മൂവായിരം കേബിള്‍ കോയിലുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ട്രാക്കോ കേബിള്‍ ഇപ്പോള്‍ 40000 കോയിലാണ് പ്രതിമാസം വിപണനം നടത്തുന്നത്. സംസ്ഥാനത്തു മാത്രം 400 കോടിയുടെ ബില്‍ഡിംഗ് വയറിംഗ് വിപണിയുണ്ട്. ഈ വിഭാഗത്തില്‍ ട്രാക്കോ നടപ്പുവര്‍ഷം 75 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് എംഡി, പറഞ്ഞു.

TAGS: Traco Cable |