ട്രാക്കോ കേബിളിന് 143 കോടിയുടെ കെ. എസ്. ഇ. ബി. ഓര്‍ഡര്‍

Posted on: November 10, 2020

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിക്ക് കെ. എസ്. ഇ. ബി.യില്‍ നിന്ന് കണ്ടക്ടര്‍ നിര്‍മാണത്തിനായി 143 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു.

കെ. എസ്. ഇ. ബി. ലിമിറ്റഡ് വൈദ്യുതി വിതരണ രംഗത്ത് ഉപയോഗിക്കുന്ന ലോ ടെന്‍ഷന്‍ എ. സി. എസ്. ആര്‍. റാബിറ്റ് കണ്ടക്ടറാണ് ഈ ഓര്‍ഡറിലൂടെ ട്രാക്കോ കേബിള്‍സ് നിര്‍മിച്ചു നല്‍കേണ്ടത്.

ആദ്യമായാണ് ഇത്രയും വലിയ കരാര്‍ കെ. എസ്. ഇ. ബി. യില്‍ നിന്ന് ട്രാക്കോയ്ക്ക് ലഭിക്കുന്നത്. കെ. എസ്. ഇ. ബി. ക്കു പുറമെ, രാജസ്ഥാന്‍, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കും കേബിളുകളും കണ്ടക്ടറുകളും കമ്പനി വിതരണം ചെയ്തു വരികയാണ്.

ഈ വര്‍ഷം മൊത്തം 334 കോടിയുടെ കരാറുകളാണ് ട്രാക്കോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇതോടെ 250 കോടി രൂപയുടെ മൊത്തം വിറ്റുവരവ് ഈ സാമ്പത്തിക വര്‍ഷം ട്രാക്കോ കേബിള്‍ കമ്പനിക്ക് നേടാനാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് മാത്യു പറഞ്ഞു. കഴിഞ്ഞ വര്‍ഷം 156 കോടിയായിരുന്നു വിറ്റുവരവ്.

 

TAGS: Traco Cable |