ട്രാക്കോ കേബിളിന് ബിഐഎസ് അംഗീകാരം

Posted on: March 24, 2022

കൊച്ചി : ബ്യൂറോ ഓഫ് ഇന്ത്യന്‍ സാന്‍ഡേര്‍ഡ്‌സിന്റെ (ബി.ഐ.എസ്) ഗുണമേന്‍മാ നിലവാരം കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നിലനിര്‍ത്തിയതിന് കേബിളിന് പുരസ്‌കാരം. കേരള വ്യവസായ വകുപ്പു മന്ത്രി പി. രാജീവില്‍ നിന്ന് ട്രാക്കോ കേബിള്‍ കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ പ്രസാദ് മാത്യു പുരസ്‌കാരം സ്വീകരിച്ചു.

ട്രാക്കോ കേബിള്‍ ചെയര്‍മാന്‍ അലക്‌സ് കോഴിമല, ഡി,ജി.എം.ഓപ്പറേഷന്‍സ് കെ. ഷണ്‍മുഖയ്യ, ഇരുമ്പനം യൂണിറ്റ് മേധാവി ദീപാമെരിന്‍ ജേക്കബ്, മാനേജര്‍മാരായ രവി എന്‍. മേനോന്‍, ബി. അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

TAGS: Traco Cable |