ട്രാക്കോ കേബിളിന് 187 കോടിയുടെ ഓര്‍ഡറുകള്‍

Posted on: August 13, 2020

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന് കെ.എസ്.ഇ.ബി. യില്‍ നിന്ന് കോവിഡ്കാലത്ത് വീണ്ടും ഓഡര്‍ ലഭിച്ചു. നിലവിലുള്ള 70 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടാതെ, 86 കോടിയുടെ പുതിയ ഓര്‍ഡറുകളാണ് ലഭിച്ചത്. ഇതോടെ, സ്ഥാപനത്തിന് മൊത്തം ഓര്‍ഡറുകള്‍ 187 കോടി എത്തിയിരിക്കുന്നു. ഇതില്‍ രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളും ഉള്‍പ്പെടുന്നുണ്ട്.

കെ.എസ്.ഇ.ബി.യില്‍ നിന്ന് പുതുതായി ലഭിച്ച എ.സി.എസ്.ആര്‍. കണ്ടക്ടറുകളുടെ ഓര്‍ഡറുകള്‍ നാല് മാസത്തിനകം പൂര്‍ത്തീകരിച്ചാല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ അവരില്‍നിന്ന് ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വരും കാലങ്ങളില്‍ എല്‍.ടി.എച്ച്.ടി./ഏരിയല്‍ ബഞ്ച്ഡ് കേബിളുകളുടേയും എക്‌സല്‍ പി.ഇ. / യു.ജി. കേബിളുകളുടെ ഓര്‍ഡറുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. 2020-21 സാമ്പത്തികവര്‍ഷം 195 കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് മാത്യു അറിയിച്ചു.

 

TAGS: Traco Cable |