തുറന്ന സംരംഭകത്വ വികസനം : വെബിനാര്‍ 30 ന്

Posted on: January 28, 2021

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌മോള്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ‘തുറന്ന സംരംഭകത്വ വികസനം’ എന്ന ചര്‍ച്ച നടത്തുന്നു. ശനിയാഴ്ച സംഘടിപ്പിക്കുന്ന വെബിനാറില്‍ ബ്രിട്ടനിലെ പ്രൊഫ. ഡേവിഡ് റേ മുഖ്യ പ്രഭാഷണം നടത്തും.

ഐ.എസ്.ഇ.ഡി. ഡയറക്ടര്‍ ഡോ. പി.എം. മാത്യു സംസാരിക്കും. കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ ആമുഖ പ്രഭാഷണം നടത്തും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍: 914842808171/2809884.